കുളിക്കാനിറങ്ങിയ ആളെ കാണാതായി

Monday 01 June 2020 12:03 AM IST

മൂലമറ്റം: കുളമാവ് മുത്തിയുരുണ്ടയാറിനു സമീപം ജലാശയത്തിൽ കുളിക്കാനിറങ്ങിയ കോഴിപ്പിള്ളി പൊട്ടൻപ്ലാക്കൽ അനീഷി( 31) നെ കാണാതായി. ഇന്നലെ രാത്രി 7.30 നായിരുന്നു സംഭവം.സഹോദരനുമൊത്ത് ഡാമിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.മൂലമറ്റത്തു നിന്നും അഗ്നി രക്ഷാസേന ഇന്നലെ രാത്രി സംഭവസ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയിരുന്നു.