15 ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിൽ

Monday 01 June 2020 3:07 AM IST

അങ്കമാലി : മൂക്കന്നൂർ എടലക്കാട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 15 ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു. എടലക്കാട് മാളിക്കുടിവീട്ടിൽ കൂട്ടായി എന്നു വിളിക്കുന്ന ജോബിയാണ് (30) പിടിയിലായത്. സുഹൃത്ത് മരുത്തേലിവീട്ടിൽ ജോമറ്റിന്റെ വീട്ടിൽനിന്നാണ് ജോബിയെ പിടികൂടുന്നത്. 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ജോമറ്റ് രക്ഷപെട്ടു. ജോബിയെ കോടതിയിൽ ഹാജരാക്കി.