ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിയ ആർ.എസ്.എസുകാർ പിടിയിൽ
വള്ളികുന്നം: ഡി.വൈ.എഫ്.ഐ ,എസ്.എഫ്.ഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ വള്ളികുന്നം പൊലീസ് അറസ്റ്റു ചെയ്തു.. വള്ളികുന്നം ആകാശ് നിവാസിൽ ആകാശ് (സുമിത് 23 ), രാഹുൽ നിവാസിൽ രാഹുൽ ( കണ്ണൻ 23), സഹോദരൻ ഗോകുൽ (ഉണ്ണി 21 ) എന്നിവരെയാണ് വട്ടയ്ക്കാട് ക്ഷേത്രത്തിന് സമീപത്തുനിന്ന് വള്ളികുന്നം സി.ഐ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ സുനുമോനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾ .വളളികുന്നം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകമുൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെ വള്ളികുന്നം പള്ളിവിള ജംഗ്ഷന് സമീപം വെച്ചാണ് ഡി.വൈ.എഫ്.ഐ,.എസ്.എഫ്.ഐ പ്രവർത്തകരായ വള്ളികുന്നം കടുവിനാൽ രാകേഷ് ഭവനത്തിൽ രാകേഷ് കൃഷ്ണൻ, ഇലിപ്പക്കളം കണ്ടളശേരിൽ ബൈജു, കടുവിനാൽ കളത്തിൽ വീട്ടിൽ വിഷ്ണു എന്നിവർക്ക് വെട്ടേറ്റത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.