സിനിമയിലെ തന്റെ ഒരു അടുത്ത സുഹൃത്തുമായി ചേർന്നൊരുങ്ങുന്ന പ്രോജക്‌ട്, സംവിധായകയാവാന്‍ ഒരുങ്ങി പാര്‍വതി
അഭിനയത്തോടൊപ്പം സംവിധാനത്തിലേക്ക് കൂടി കടക്കാൻ ഒരുങ്ങുകയാണ് നടി പാർവതി തിരുവോത്ത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. സിനിമ മേഖലയിലെ തന്റെ അടുത്ത ഒരു സുഹൃത്തുമായി ചേര്‍ന്നാണ് പ്രൊജക്ടിന് തയ്യാറെടുക്കുന്നതെന്ന് പാര്‍വതി പറഞ്ഞു. അതേസമയം ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും താരം പുറത്ത് വിട്ടിട്ടില്ല.
സാധാരണ രണ്ടോ മൂന്നോ സിനിമകള്‍ ചെയതാല്‍ ഒരു ഇടവേള എടുക്കുന്നത് പതിവാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ സമയം വളരെ വ്യത്യസ്ത അനുഭവമാണ്. വല്ലാതെ ശ്വാസം മുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോള്‍ തന്റെ സംവിധാന സംരഭത്തിനുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.സിനിമാ മേഖലയില്‍ തന്നെയുള്ള തന്റെ അടുത്ത സുഹൃത്തുമായി ചേര്‍ന്ന് മറ്റൊരു പ്രൊജക്ടും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും പാര്‍വ്വതി പറഞ്ഞു. എന്നാല്‍ ഈ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാര്‍വ്വതി പറഞ്ഞില്ല.മറ്റ് സിനിമകളില്‍ ഉടനെ അഭിനയിക്കുമോ അതോ ഇടവേളയുണ്ടാകുമോ എന്ന കാര്യത്തിലും പാര്‍വ്വതി പ്രതികരിച്ചിട്ടില്ല. ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ഏകദേശം പൂര്‍ത്തിയായെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. രണ്ടും ത്രില്ലറുകളാണെന്നാണ് വിവരം.