കേന്ദ്രം അനുവദിച്ചിട്ടും ഗൾഫിൽ നിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാനം തടസം നിൽക്കുന്നു : പി.കെ കുഞ്ഞാലിക്കുട്ടി
Monday 01 June 2020 3:14 PM IST
മലപ്പുറം: ഗൾഫിൽ നിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകാൻ കേരളം തടസം നിൽക്കുന്നതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. സൗദി അറേബ്യയിൽ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രവാസികൾക്ക് വേണ്ട ക്വാന്റീൻ സൗകര്യം ഒരുക്കാതെ വിമാനം ഇറങ്ങുന്നതിന് കേരളം തടസം നിൽക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ മരിച്ചുവീഴുന്നത് മലയാളികൾ ആണന്ന കാര്യം സംസ്ഥാനം മറക്കരുതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.