ഇത് ഞങ്ങളുടെ പ്രിയപ്പെട്ട മാസം, ജൂണിനെ വരവേറ്റ് ഭാവനയും നവീനും
Monday 01 June 2020 3:24 PM IST
ജൂൺ മാസം തുടങ്ങിയതോടെ പുതിയ മാസത്തെ വരവേറ്റിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഭാവന. നവീനിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഭാവന പുതിയ മാസത്തോടുള്ള ഇഷ്ടം പറഞ്ഞിരിക്കുന്നത്. ഹെലോ ജൂൺ, ഞങ്ങളുടെ പ്രിയപ്പെട്ട മാസമാണ് ഇതെന്നും നവീൻ എന്നും എൻ്റേതു മാത്രമാണെന്നും എൻ്റെ ജീവിതത്തെ ഞാനിഷ്ടപ്പെടുന്നുവെന്നും ഭാവന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.ലോക്ക് ഡൗണ്‍ ദിനങ്ങളിൽ ഭാവന ബംഗലൂരുവിലെ ഫ്ലാറ്റിൽ ഭർത്താവ് നവീനിനൊപ്പമായിരുന്നു. തുടർന്ന് ലോക്ക് ഡൌണിൽ ഇളവുകൾ വന്നതോടെ ഭാവന തൃശൂരെ തൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു. അതിർത്തി കടന്നെത്തിയതിനാൽ ഭാവന ആരോഗ്യപ്രവർത്തകരുടെ പ്രത്യേക നിർദ്ദേശ പ്രകാരം സെൽഫ് ക്വാറൻ്റൈനിൽ കഴിയുകയാണ് ഇപ്പോൾ. ബെംഗലുരുവില്‍ നിന്നും തൃശൂരിലെ വീട്ടിലേക്ക് മുത്തങ്ങ അതിർത്തി വഴിയാണ് കേരളത്തിലേക്ക് ഭാവന എത്തിയിരുന്നത്.