മദ്യലഹരിയിൽ കൊലപാതകം: ഒരാൾ അറസ്റ്റിൽ

Tuesday 02 June 2020 2:06 AM IST

പ്രതി രാഹുൽ

താനൂർ: ​ മദ്യപിക്കുന്നതിനിടെയുണ്ടായ വഴക്കിനെ തുടർന്ന് തലക്കടത്തൂർ അരീക്കാട് സ്വദേശി ഷിഹാബുദ്ദീനെ കുത്തിക്കൊന്ന കേസിൽ പ്രതി നന്നമ്പ്ര സ്വദേശി കിരീയാറ്റിൽ രാഹുലിനെ (22) പൊലീസ് അറസ്റ്റുചെയ്തു. ഒളിവിലുള്ള കൂട്ടുപ്രതി താനൂർ ചീരാൻ കടപ്പുറം സ്വദേശി സൂഫിയാനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടലുണ്ടിയിൽ നിന്നാണ് രാഹുലിനെ പിടികൂടിയത്.

തിരൂർ വിദേശമദ്യശാലയിൽ നിന്നും മദ്യം വാങ്ങിയ ശേഷം പാലക്കുറ്റി പാലത്തിനരികിലിരുന്നു മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിക്കെതിരെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ നാലും താനൂർ, തിരൂർ, മലപ്പുറം പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസും നിലവിലുണ്ട്.