തടികുറയ്ക്കണോ? സച്ചിന്റെ ഈ പൊടിക്കൈ പ്രയോഗം ഒന്ന് പരീക്ഷിക്കാം

Friday 28 December 2018 3:45 PM IST

മും​ബ​യ്:​ ആ​രോ​ഗ്യ​മു​ള്ള​ ​ശ​രീ​ര​മു​ണ്ടാ​കാ​ൻ​ ​ഇ​താ​ ​ഒ​രു​ ​എ​ളു​പ്പ​വ​ഴി.​ ​ജി​മ്മി​ൽ​ ​ചെ​ല​വ​ഴി​ക്കു​ന്ന​ ​സ​മ​യം​ ​കൂ​ട്ടു​ക.​ ​ഒ​പ്പം​ ​ഉൗ​ണു​മേ​ശയ്ക്കരി​കെ​ ​ചെ​ല​വ​ഴി​ക്കു​ന്ന​ ​സ​മ​യം​ ​കു​റ​യ്ക്കു​ക.​ക്രി​ക്ക​റ്റ് ​ഇ​തി​ഹാ​സം​ ​സ​ച്ചി​ൻ​ ​ടെ​ൻ​ഡു​ൽ​ക്ക​റു​ടേ​താ​ണ് ഇൗ​ ​ക​ണ്ടെ​ത്ത​ൽ. അ​ടു​ത്തി​ടെ​ ​മും​ബ​യി​ൽ​ ​ഒ​രു​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ​സ​ച്ചി​ൻ​ ​ഉ​പ​ദേ​ശ​രൂ​പേ​ണ​ ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.

സ​ച്ചി​ന്റെ​ ​വാ​ക്കു​ക​ൾ​:​ ​ന​മ്മു​ടെ​ ​രാ​ജ്യം​ ​സ്പോ​ർ​ട്സി​നെ​ ​ഒ​രു​പാ​ട് ​ഇ​ഷ്ട​പ്പെ​ടു​ന്നു.​ ​എ​ന്നാ​ൽ​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​തി​ള​ങ്ങു​ന്ന​ ​രാ​ജ്യ​മ​ല്ല.​ ​യു​വ​ത​ല​മു​റ​യ്ക്ക് ​ആ​വ​ശ്യ​ത്തി​ന് ​സ്റ്റാ​മി​ന​ ​ഇ​ല്ലാ​ത്ത​താ​ണ് ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​ന​മ്മു​ടെ​ ​നാ​ടി​ന് ​ലോ​ക​ത്തി​ലെ​ ​പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ​ ​ത​ല​സ്ഥാ​ന​മെ​ന്ന​ ​ദു​ഷ്പേ​രു​മു​ണ്ട്.​ ​അ​തി​ന് ​കാ​ര​ണം​ ​വ്യാ​യാ​മ​ത്തി​ന്റെ​ ​അ​ഭാ​വ​മാ​ണ്.​പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രു​ടെ​ ​എ​ണ്ണ​വും​ ​കൂ​ടി​വ​രി​ക​യാ​ണ്.​

​ഇ​രു​പ​തു​മി​നി​ട്ട് ​ചെ​ല​വി​ടാം​ ​എ​ന്ന് ​വി​ചാ​രി​ച്ചാ​ണ് ​പ​ല​രും​ ​ജി​മ്മി​ൽ​ ​പോ​കു​ന്ന​ത്.​ ​പ​ക്ഷേ.​ ​പ​തി​ന​ഞ്ചു​മി​നി​ട്ട് ​ക​ഴി​യു​മ്പോ​ൾ​ ​അ​വി​ടെ​നി​ന്നി​റ​ങ്ങും.​ ​എ​ന്നാ​ൽ​ ​ഉൗ​ണു​മേ​ശ​യ്ക്കു​മു​ന്നി​ൽ​ ​ഒ​രു​മ​ടി​യും​ ​കൂ​ടാ​തെ​ ​കൂ​ടു​തൽ​ ​സ​മ​യം​ ​ചെ​ലി​ടും.​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ഭ​ക്ഷ​ണ​മാ​ണെ​ങ്കി​ൽ​ ​ശ​രീ​രം​ ​നോ​ക്കാ​തെ​ ​വാ​രി​വ​ലി​ച്ച് ​തി​ന്നു​ക​യും​ ​ചെ​യ്യും. ഇ​ന്ത്യ​ ​സ്പോ​ർ​ട്സി​നെ​ ​പ്ര​ണ​യി​ക്കു​ന്ന​ ​രാ​ജ്യ​മാ​കു​ന്ന​തി​നൊ​പ്പം​ ​ക​ളി​ക്ക​ള​ത്തി​ൽ​ ​തി​ള​ങ്ങു​ന്ന​ ​രാ​ജ്യ​മാ​ക​ണ​മെ​ന്നാ​ണ് ​സ​ച്ചി​ന്റെ​ ​ആ​ഗ്ര​ഹം.​ ​അ​തി​നു​ള്ള​ ​ശ്ര​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജ​ന​ങ്ങ​ളെ​ ​ബോ​ധ​വ​ത്ക​രി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​അ​ദ്ദേ​ഹം.​ ​അ​തി​ൽ​ ​വി​ജ​യി​ക്കു​മെ​ന്ന് ​ശു​ഭ​പ്ര​തീ​ക്ഷ​യും​ ​അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.