ഇന്ന് കൊണ്ട് പോയി നിര്‍ത്തിയാലും തകര്‍ന്ന് പോകും, അതുകൊണ്ട് നിസംശയം പറയാം ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു ; അദ്ധ്യാപികയെ അഭിനന്ദിച്ച് മിഥുൻ മാനുവൽ തോമസ്

Tuesday 02 June 2020 2:57 PM IST

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതോടെ താരമായത് സായി ശ്വേത എന്ന അദ്ധ്യാപികയാണ്. പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥപറഞ്ഞ അദ്ധ്യാപികയെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ടീച്ചര്‍ക്ക് അഭിനന്ദന പ്രവാഹമാണ്. ഇപ്പോള്‍ സായി ശ്വേതയെ അഭിനന്ദിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. അദ്ധ്യാപകനായി ജോലി ചെയ്ത അനുഭവം പങ്കുവച്ചാണ് മിഥുന്റെ കുറിപ്പ്. പല ക്ലാസുകളില്‍ പഠിപ്പിച്ചിട്ടുണ്ടെന്നും, എന്നാല്‍ ഒന്നാം ക്ലാസ്സില്‍ അദ്ധ്യാപകനാകേണ്ടി വന്നപ്പോഴാണ് തകര്‍ന്ന് പോയതെന്ന് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മിഥുന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

അദ്ധ്യാപകന്‍ ആയിരുന്നിട്ടുണ്ട് ഒരു കാലത്ത്.. !! പല പല ക്ലാസ്സുകളില്‍, പോസ്റ്റ് ഗ്രാജുവേഷന്‍ ക്ലാസ്സുകളില്‍ അടക്കം.. !! ഇന്നും ക്ലാസ്സുകള്‍ എടുക്കാറുണ്ട്. വലിയ വേദികളെ അഭിമുഖീകരിച്ചു കൂസലില്ലാതെ സംസാരിച്ചിട്ടുണ്ട്. പക്ഷേ, തകര്‍ന്ന് പോയത് ഒരിക്കല്‍ ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അദ്ധ്യാപകനായി നില്‍ക്കേണ്ടി വന്നപ്പോഴാണ്.. !! ഇന്ന് കൊണ്ട് പോയി നിര്‍ത്തിയാലും തകര്‍ന്ന് പോകും ..!! കാരണം, Its a whole different ball game.. !! അതുകൊണ്ട് പറയാം ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു.. നിസ്സംശയം.. !! ????