ഡൽഹി ലെഫ്.ഗവർണർ ഓഫീസിൽ 13 പേർക്ക് കൊവിഡ്
Wednesday 03 June 2020 12:24 AM IST
ന്യൂഡൽഹി: ഡൽഹി ലെഫ്.ഗവർണർ അനിൽ ബൈജാലിന്റെ ഓഫീസിലെ 13 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുകൂടാതെ ആറു ഡൽഹി സർക്കാർ ജീവനക്കാർക്കും രോഗബാധയുണ്ട്. നേരത്തെ ലെഫ്.ഗവർണറുടെ ഓഫീസിലെ ജൂനിയർ അസിസ്റ്റന്റിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് ഉന്നതഉദ്യോഗസ്ഥരടക്കമുള്ള എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. പാർലമെന്റ്, റെയിൽ ഭവൻ, വിദേശകാര്യമന്ത്രാലയം, നീതി ആയോഗ്, ഡൽഹി സെക്രട്ടറിയേറ്റ് തുടങ്ങിയ ദേശീയ തലസ്ഥാനത്തെ പ്രധാന മന്ത്രാലയങ്ങളിലെയും സർക്കാർ ഓഫീസുകളിലെയും ജീവനക്കാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.