തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന വിദേശമദ്യം പിടിച്ചു
Wednesday 03 June 2020 3:30 AM IST
ആര്യനാട്:തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കാറിൽ കടത്തിക്കൊണ്ടുവന്ന വിദേശ മദ്യം ആര്യനാട് എക്സൈസ് പിടികൂടി. അഞ്ചുപേർക്കെതിരേ കേസെടുത്തു.വെള്ളനാട് ചാങ്ങ രാജേന്ദ്രൻ (48), കിച്ചു(23), വിനോദ്(39), ഷൈജു(39), അനിൽകുമാർ(44) എന്നിവർക്കെതിരേയാണ് കേസ്. ഇന്നലെ രാവിലെ ആര്യനാട് എക്സൈസ് കാട്ടാക്കട പബ്ലിക് മാർക്കറ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി.പോൾസൻ,പ്രിവന്റീവ് ഓഫീസർ മോനിരാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ഗൗതമൻ, കെ.എസ്.ഷിൻരാജ്, സുജിത്ത്, നിധിൻ, എസ്.ജുനൈദാബീവി തുടങ്ങിയവർ റെയിഡിൽ പങ്കെടുത്തു. പ്രതികൾ തമിഴ്നാട്ടിൽ നിന്ന് വന്നതിനാൽ ഇവരെ ഹോം ക്വാറന്റൈനിലാക്കി.