25 കേസ്, 52 അറസ്റ്റ്
Wednesday 03 June 2020 1:33 AM IST
ആലപ്പുഴ: ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ ഇന്നലെ 25 കേസുകൾ രജിസ്റ്റർ ചെയ്തു. 52 പേർ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അറസ്റ്റിലായി. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ നാലു വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്റ്റർ ചെയ്ത കേസിൽ 4,000 രൂപ പിഴ ഈടാക്കി. കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് അഞ്ചു കേസുകളിൽ 32 പേർക്കും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 16 പേർക്കും എതിരെ കേസെടുത്തു.