ട്രംപ് അനുകൂല നിലപാട്, പ്രതിഷേധവുമായി ഫേസ്ബുക്ക് ജീവനക്കാർ

Wednesday 03 June 2020 10:05 AM IST

വാഷിംഗ്ടൺ:അമേരിക്കൻ പ്ര​സി​ഡന്റ് ഡൊണാ​ൾ​ഡ് ട്രം​പി​ന്റെ പോ​സ്റ്റു​ക​ൾ സം​ബ​ന്ധി​ച്ച് ക​മ്പനിയുടെ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് നൂ​റു​ക​ണ​ക്കി​ന് ഫേ​സ്ബു​ക്ക് ജീ​വ​ന​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ’വെ​ർ​ച്വ​ൽ വാ​ക്ക് ഔട്ട്’ ന​ട​ത്തി. ഇൗ ജീവനക്കാർ ഫേസ്ബുക്കിൽ നിന്ന് വിട്ടുനിന്നതിനൊപ്പം പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​ൻ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു.

ട്രം​പി​ന്റെ വം​ശീ​യ​വിരു​ദ്ധ നി​ല​പാ​ടു​ക​ൾ ഒരു പ്രശ്നവുമില്ലാതെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഫേസ്​ബു​ക്ക് അ​നു​വ​ദി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യിരുന്നു ന​ട​പ​ടി​യെ​ടു​ക്കൂ എ​ന്ന ഹാ​ഷ് ടാ​ഗി​ൽ ജീവനക്കാർ പ്രതിഷേധിച്ചത്. അമേരിക്കയിൽ പൊലീസ് നടപടിയിൽ ജോ​ർ​ജ് ഫ്ളോ​യി​ഡ് കൊ​ല്ല​പ്പെ​ട്ട സം​ഭ​​വ​ത്തെത്തുടർന്നുള്ള പ്ര​ക്ഷോ​ഭ​ത്തെ പ്ര​കോ​പ​ന​പ​ര​മാ​യ ഭാ​ഷ​യി​ലാ​ണ് ട്രം​പ് നേ​രി​ട്ട​ത്. ഇൗ പ്രതികരണങ്ങളെല്ലാം നടത്തിയത് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് . ഇതോടെ ഫേസ്ബുക്ക് ഒഴികെയുള്ള മാദ്ധ്യമങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഫേസ്ബുക്ക് മാത്രം നടപടിയൊന്നുമുണ്ടായില്ല. ഇതിൽ ജീവനക്കാർക്കുൾപ്പെടെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഇതാണ് വെ​ർ​ച്വ​ൽ വാ​ക്ക് ഔട്ടിലൂടെ ജീവനക്കാർ പ്രകടിപ്പിച്ചത്.