പഠനം ഓൺലൈനിലായാലും രക്ഷയില്ല, പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ചു, യുവാവ് പിടിയിൽ
Wednesday 03 June 2020 12:52 PM IST
കൊല്ലം: പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി പുന്നക്കോട് റോഡുവിള പുത്തൻവീട്ടിൽ അനിൽ കുമാറാണ് (37) പിടിയിലായത്. പെൺകുട്ടി ബഹളം വച്ചതോടെ തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന സഹോദരനും അയൽവാസികളും എത്തിയപ്പോഴേക്കും ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ ശേഷം ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐ രാജൻ ബാബു, എസ്.സി.പി.ഒ സന്തോഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.