"മനുഷ്യൻ ഇത്രയും ക്രൂരൻ ആണോ? എങ്ങനെയാണ് ആ പാവത്തിനോട് ഇത്രയും ക്രൂരത കാണിക്കാൻ തോന്നിയത്": ഉണ്ണി മുകുന്ദൻ

Wednesday 03 June 2020 6:02 PM IST

തിരുവനന്തപുരം: ഇവരെയൊക്കെ മനുഷ്യൻ എന്ന് വിളിക്കുന്നതിൽ അപമാനം തോന്നുന്നു. ഒരു മനുഷ്യനായതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. ഭക്ഷണം തേടിയിറങ്ങിയ കാട്ടാനയ്ക്ക് പടക്കം നിറച്ച കൈതച്ചക്ക നൽകി കൊന്ന ക്രൂരതയ്ക്കെതിരെ നടൻ ഉണ്ണിമുകുന്ദൻെറ വാക്കുകളാണിത്. ഫേസ്ബുക്കിലൂടെയാണ് തൻെറ പ്രതിഷേധം പങ്കുവച്ചിരിക്കുന്നത്.

മനുഷ്യൻ ഇത്രയും ക്രൂരൻ ആണോ? എങ്ങനെയാണ് ആ പാവത്തിനോട് ഇത്രയും ക്രൂരത കാണിക്കാൻ തോന്നിയത്.. മനുഷ്യൻ എന്ന് വിളിക്കപ്പെടുന്നതിൽ അപമാനം തോന്നുന്നു.

പോസ്റ്റിൻെറ പ്രസക്തഭാഗങ്ങൾ:

മനുഷ്യൻ എന്ന് വിളിക്കപ്പെടുന്നതിൽ നാണം തോന്നുന്നു. ഇങ്ങനെയൊരു വാർത്ത ഇന്ന് വായിച്ചപ്പോൾ തൊട്ട്. ഞാൻ വേദനയിലാണ്. ഈ അടുത്തായി ഇത്രയും വേദനിപ്പിക്കുന്ന വാർത്ത കേട്ടിട്ടില്ല എന്നുതന്നെ പറയാം.. മനുഷ്യൻ ഇത്രയും ക്രൂരൻ ആണോ? എങ്ങനെയാണ് ആ പാവത്തിനോട് നമുക്കു ഇത്രയും ക്രൂരത കാണിക്കാൻ തോന്നിയത്.

ഒരു മനുഷ്യൻ ആയതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. അത്രയും വിഷമത്തോടെ പറയുന്നു. ആ പാവത്തിനോട് ഇത്രെയും മനുഷ്യത്വരഹിത പ്രവർത്തി കാണിച്ച എല്ലാ തെണ്ടികളും നരകത്തിൽ പോകും. വെറുതെ അല്ല ദൈവം കൊറോണ തന്നത്..