5 ജീവനക്കാർക്ക് കൊവിഡ്, സെയിൽ ആസ്ഥാനം അടച്ചു
Thursday 04 June 2020 12:43 AM IST
ന്യൂഡൽഹി: സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) ആസ്ഥാനത്തെ അഞ്ചു ജീവനക്കാർക്ക് കൊവിഡ്. തുടർന്ന് ഡൽഹി ലോധി റോഡിലെ കോർപ്പറേറ്റ് ഓഫീസ് അണുവിമുക്തമാക്കാനായി രണ്ടുദിവസത്തേക്ക് അടച്ചു. ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം.
പുതുച്ചേരി ജിപ്മറിലെ ഡോക്ടർ ഉൾപ്പെടെ ആറ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
ഹൈദരാബാദ് നിംസിലെ കാർഡിയോളജി സ്‌പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെന്റിലെ നാലു റെസിഡന്റ് ഡോക്ടർമാർക്കും മൂന്നു ജീവനക്കാർക്കും കൊവിഡ്.
ഉസ്മാനിയ മെഡിക്കൽ കോളേജിലെ 12 പി.ജി വിദ്യാർത്ഥികൾക്കും രോഗം.