എസ്.എസ്.ബി ജവാൻ കൊവിഡ് ബാധിച്ച് മരിച്ചു
Saturday 06 June 2020 12:36 AM IST
ന്യൂഡൽഹി: സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി) ഹെഡ് കോൺസ്റ്റബിൾ കൊവിഡ് ബാധിച്ച് മരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. എസ്.എസ്.ബി ആസ്ഥാനം ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളിൽ സുരക്ഷാ ചുമതല വഹിക്കുന്ന 25-ാം ബറ്റാലിയനിലെ അംഗമാണ് ഇദ്ദേഹം. നേപ്പാൾ, ഭൂട്ടാൻ അതിർത്തിമേഖലകൾ സംരക്ഷിക്കുന്ന എസ്.എസ്.ബിയിലെ ആദ്യത്തേതും കേന്ദ്രപൊലീസ് സേനകളിലെ 10-ാമത് കൊവിഡ് മരണവുമാണിത്. എസ്.എസ്.ബിയിൽ 63 പേർക്ക് കൊവിഡുണ്ടെന്നാണ് റിപ്പോർട്ട്.
നാലുപേർ സി.ഐ.എസ്.എഫിലും സി.ആർ.പി.എഫിലും ബി.എസ്.എഫിലും രണ്ടുപേർ വീതവും ഒരാൾ ഐ.ടി.ബി.പിയിലും കൊവിഡ് ബാധിച്ച് നേരത്തെ മരിച്ചത്. വിവിധ കേന്ദ്രപൊലീസ് സേനകളിലായി ഇന്നലെ 25 പുതിയ കൊവിഡ് കേസുകളുണ്ടായി. ആകെ 1540 രോഗികളിൽ1090 പേർക്ക് ഭേദമായി.