ഉദ്യോഗസ്ഥർക്ക് കൊവിഡ്, ഇ.ഡി ആസ്ഥാനം അടച്ചു

Sunday 07 June 2020 12:20 AM IST

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ആറ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി ലോക് നായക് ഭവനിലെ ഇ.ഡി ആസ്ഥാനം അണുവിമുക്തമാക്കാനായി രണ്ടുദിവസത്തേക്ക് അടച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്ന പത്തിലധികം പേരെ ക്വാറന്റൈനിലാക്കി. സ്‌പെഷ്യൽ ഡയറക്ടർ, ദീപക് തൽവാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എന്നിവരും കൊവിഡ് ബാധിച്ചവരിൽ ഉൾപ്പെടുന്നു. രണ്ടാംതവണയാണ് ഇ.ഡി ജീവനക്കാരന് കൊവിഡ് ബാധിക്കുന്നത്. നേരത്തെ ജൂനിയർ ഓഫീസർക്ക് രോഗബാധയുണ്ടായതിനെ തുടർന്ന് ഓഫീസിന്റെ ഒരുഭാഗം അടച്ചിരുന്നു.