പിടിയിലായത് കൊലപാതക ശ്രമത്തിന്

Sunday 07 June 2020 12:37 AM IST

പത്തനാപുരം: യുവാവിന് വെട്ടേറ്ര സംഭവത്തിൽ പ്രതി പിടിയിൽ. പിറവന്തൂർ വില്ലേജിൽ കറവൂർ മുറിയിൽ കൂമരംകുടി ആനപ്പാറ എസ്.എഫ്.സി.കെ ക്വോട്ടേഴ്സിൽ താമസിക്കുന്ന പ്രജിത്തിന് (24) വെട്ടേറ്റ കേസിലാണ് സെബാസ്റ്റ്യൻ (57) അറസ്റ്റിലായത്. സെബാസ്റ്റ്യന്റെ വീടിന് സമീപത്ത് നിന്ന് ഉച്ചത്തിൽ ഫോൺ ചെയ്തതിന്റെ പേരിൽ പ്രജിത്തുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് പ്രജിത്തിനെ സെബാസ്റ്റ്യൻ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സെബാസ്റ്റ്യനും മകനും മകന്റെ സുഹൃത്തും ചേർന്നാണ് പ്രജിത്തിന്റെ വീട്ടിൽ കയരി കൊടുവാളുകൊണ്ട് ഇയാളെ വെട്ടിയത്. കേസിൽ മറ്റ് രണ്ട് പ്രതികളെ ഇനിയും പിടി കൂടാനുണ്ട്.