പ്രവാസി അസോ. നിൽപ്പ് സമരം

Sunday 07 June 2020 12:58 AM IST

ആലപ്പുഴ: ഗ്ലോബൽ കേരള പ്രവാസി അസോ. ജില്ലാ കമ്മിറ്റി നാളെ രാവിലെ 11ന് കളക്ടറേറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തും. പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കുക, ക്വാറന്റൈൻ ചെലവ് പ്രവാസികൾ വഹിക്കണമെന്ന സർക്കാർ ഉത്തരവ് റദ്ദ് ചെയ്യുക, തിരികെ പോകാനാവാത്ത പ്രവാസികൾക്ക് പ്രഖ്യാപിച്ച അയ്യായിരം രൂപ സഹായം ഉടൻ നൽകുക, വിദേശത്ത് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ജി.കെ.പി.എ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അൻവർ, സെക്രട്ടറി എം.എം.സലിം, ട്രഷറർ രാധാകൃഷ്ണൻ നായർ എന്നിവർ അറിയിച്ചു.