' കൊറോണ ' യെ ദേവിയാക്കി അസാം  തൃപ്തിപ്പെടുത്താൻ പൂജ

Sunday 07 June 2020 11:16 PM IST

ന്യൂഡൽഹി :ലോകമാകെ കൊവിഡ് 19 വൈറസിനെതിരെ അഹോരാത്രം പോരാടമ്പോൾ 'കൊറോണ ദേവിയെ പ്രീതിപ്പെടുത്താൻ പൂജ' നടത്തി നാട്ടുകാർ. അസമിലെ ചില നാട്ടുകാർ കൊറോണയെ ദേവി ആയി ആരാധിക്കാൻ തുടങ്ങിയിരിക്കുന്നത്. രോഗത്തിൽ നിന്ന് രക്ഷനേടുന്നതിന് കൊവിഡിനെ പ്രീതിപ്പെടുത്താൻ

'കൊറോണ ദേവി'ക്ക് പൂജയും അർപ്പിച്ചു. ബിശ്വനാഥ് ചരിയാലിലെ നദീതീരത്ത് നിരവധി സ്ത്രീകളാണ് സംഘം ചേർന്ന് പ്രത്യേക പൂജ നടത്തിയത്. കൊറോണ ദേവിയെ പൂജ ചെയ്താൽ കാറ്റ് വന്ന് രോഗത്തെ നാടു നീക്കുമെന്ന് പൂജ നടത്തിയ സ്ത്രീകൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബിശ്വനാഥ് ചരിയാലിയിന് പുറമെ ദാരംഗ് ജില്ലയിലും, ഗുവാഹത്തിയിലുമുൾപ്പടെ പൂജ നടന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അസമിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,324 ആണ്. കോവിഡിനെ തടയാൻ കൊറോണ ദേവിയെ പൂജിക്കുക മാത്രമാണ് വഴിയെന്ന നിലയിൽ പ്രചരണം ശക്തമാണ്.

ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ പൂജ നടന്നതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പൂജ ചെയ്യുന്നവരുടെ ചിത്രങ്ങൾ ട്വിറ്റർ അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.