ഇന്നലെ നാലുപേർ രോഗമുക്തരായി

Sunday 14 June 2020 1:47 AM IST

തിരുവനന്തപുരം :കൊവിഡിന് ചികിത്സയിലായിരുന്ന നാലുപേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവായി. ജില്ലയിൽ പുതുതായി 926 പേർ രോഗനിരീക്ഷണത്തിലായി.196 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 15366 പേർ വീടുകളിലും 854 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 20 പേരെ പ്രവേശിപ്പിച്ചു. 21 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 186 പേർ നിരീക്ഷണത്തിലുണ്ട്. 332 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 287 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 43 സ്ഥാപനങ്ങളിലായി 854 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർ -15366 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -14326 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -186 കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -854 പുതുതായി നിരീക്ഷണത്തിലായവർ -926