19 രോഗികളെ നെഞ്ച് രോഗാശുപത്രിയിലേക്ക് മാറ്റി

Sunday 14 June 2020 3:26 AM IST

തൃശൂർ: ഗവ. മെഡിക്കൽ കോളേജ് കൊവിഡ് ബ്‌ളോക്കിൽ നിന്നും 19 രോഗികളെ പുതിയ കൊവിഡ് ആശുപത്രിയായ മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ലാത്ത രോഗികളെയാണ് മാറ്റിയത്. മാറ്റിയ രോഗികളുടെ ചികിത്സയും മെഡിക്കൽ കോളേജിന്റെ മേൽനോട്ടത്തിൽ നടത്തും. ഇവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത്തരം രോഗികളെ മെഡിക്കൽ കോളേജിൽ തിരികെ പ്രവേശിപ്പിക്കും. 80 രോഗികളെ കിടത്താനുള്ള സൗകര്യമാണ് ഇ.എസ്.ഐയിൽ ഒരുക്കിയിട്ടുള്ളത്.