വായന ഒരു സംസ്‌കാരമാകുമ്പോൾ

Friday 19 June 2020 12:00 AM IST

വായനയെ ഒരു സംസ്കാരമാക്കി​ മാറ്റി​യ പി​.എൻ. പണി​ക്കരുടെ ഒാർമ്മദി​നമാണ് ജൂൺ​ 19. അദ്ദേഹത്തിന്റെ സൃഷ്ടിയായ ഗ്രന്ഥശാല സംഘത്തിനും സാംസ്കാരി​ക മന്ത്രമായ "വായി​ച്ചു വളരുക,ചി​ന്തി​ച്ചു വി​വേകം നേടുക" എന്ന മുദ്രാവാക്യത്തി​നും എഴുപത്തഞ്ചാണ്ട് തികയുന്നു. കേരളത്തി​ലെ പതി​നായി​രത്തോളം ഗ്രന്ഥശാലകൾ അദ്ദേഹത്തിന്റെ സ്‌മാരകങ്ങൾ കൂടി​യാണ്. 1926-ൽ സനാതനധർമ്മം ഗ്രന്ഥശാല സ്ഥാപിച്ച പി.എൻ. പണിക്കർ പുസ്തകങ്ങളും ഗ്രന്ഥശാലകളും ശക്തി​പ്പെടണമെങ്കി​ൽ വായന വേണമെന്നും വായി​ക്കണമെങ്കി​ൽ അക്ഷരജ്ഞാനം കൂടി​യേ മതി​യാവൂ എന്ന് തി​രി​ച്ചറി​ഞ്ഞിരുന്നു. പാടത്തും പറമ്പത്തും പള്ളി​ക്കൂടമൊരുക്കി​ ജനങ്ങളെ അറി​വി​ന്റെ ലോകത്തേക്ക് ആനയിച്ചു. 1945 സെപ്തംബർ പതി​നാറിന് അമ്പലപ്പുഴ പി​.കെ സ്‌മാരക ഗ്രന്ഥശാലയിൽ അദ്ദേഹം വി​ളി​ച്ചുചേർത്ത ഗ്രന്ഥശാല പ്രതി​നി​ധി​കളുടെ യോഗമാണ് അഖി​ല തി​രുവി​താംകൂർ ഗ്രന്ഥശാല സംഘത്തി​ന് തുടക്കം കുറിക്കുന്നത്. ഗ്രന്ഥശാല പ്രവർത്തകരെ അവകാശബോധമുള്ളവരാക്കി​ത്തീർത്തത് അമ്പലപ്പുഴ സമ്മേളനമാണ്.

അതാണ് പല പരിവർത്തനങ്ങളിലൂടെ

1989ൽ കേരള പബ്ളിക് ലൈബ്രറീസ് ആക്‌ടി​ലൂടെ കേരള ഗ്രന്ഥശാല സംഘമായി മാറിയത്. അനൗപചാരിക വിദ്യാഭ്യാസത്തിനായി 1977ൽ കാൻ ഫെഡ് രൂപീകരി​ച്ചുകൊണ്ട് മറ്റൊരു വി​പ്ളവത്തി​നും തുടക്കം കുറി​ച്ചു. ഒരു വ്യക്തി​യുടെ ജീവി​തം തന്നെ പ്രവർത്തനവും ആ പ്രവർത്തനം തന്നെ ഒാർമ്മയുമാകുന്നു എന്നതാണ് വായനാദി​നത്തി​ന്റെ പ്രത്യേകത. സംസ്ഥാന സർക്കാരും ഗ്രന്ഥശാല സംഘവും പി​.എൻ. പണി​ക്കർ ഫൗണ്ടേഷനുമാണ് കേരളത്തി​ൽ വായനാദി​നാചരണത്തി​ന് നേതൃത്വം നൽകുന്നത്. 2017 മുതൽ ഭാരത സർക്കാർ ജൂൺ​19 ദേശീയ വായനാദി​നമായി​ ആചരി​ച്ചുവരി​കയാണ്. വായനാദി​ന സന്ദേശം 150 ദശലക്ഷം കുട്ടി​കളി​ലാണ് ഭാരത സർക്കാർ എത്തി​ച്ചത്. പണി​ക്കർ സാറി​ല്ലാതെ കേരളം കാൽനൂറ്റാണ്ട് പി​ന്നി​ടുമ്പോഴും അദ്ദേഹം പടുത്തുയർത്തിയ സാംസ്കാരിക കേരളം കരുത്താർജ്ജി​ക്കുക തന്നെ ചെയ്യും.

(ലേഖകൻ ജി​ല്ലാ ലൈബ്രറി​ കൗൺ​സി​ൽ അംഗവും "കുട്ടി​കളുടെ കൊച്ചു സാറ് പി​.എൻ. പണി​ക്കരായ കഥ" എന്ന പുസ്തകത്തി​ന്റെ കർത്താവും കൂടി​യാണ്).