12 പേർ രോഗമുക്തരായപ്പോൾ ഒരാൾക്ക് കൂടി കൊവിഡ്

Saturday 20 June 2020 1:36 AM IST

തൃശൂർ: 12 പേർ രോഗമുക്തരായപ്പോൾ ഒരാൾക്ക് മാത്രമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 13,​261 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. മുളങ്കുന്നത്തുകാവിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ഇ.എസ്‌.ഐ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 8 പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന നാല് പേരുമാണ് രോഗമുക്തരായത്.

ചെന്നൈയിൽ നിന്ന് ജൂൺ 3 ന് തിരിച്ചെത്തിയ ചേലക്കര സ്വദേശിക്കാണ് (59) പുതുതായി രോഗ ബാധയുണ്ടായത്. കൊവിഡ് 19 സ്ഥിരീകരിച്ച 120 പേരാണ് ചികിത്സയിലുള്ളത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇന്നലെ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27 പേർ ആശുപത്രി വിട്ടു.

നിരീക്ഷണത്തിൽ

1541 പേർ

പട്ടികയിൽ നിന്നും ഒഴിവാക്കിയത് 884 പേർ

പരിശോധനയ്ക്ക് അയച്ചത്

6616 സാമ്പിൾ

ഫലം വരാനുള്ളത് 870

വിവിധ മേഖലയിലുളളത് 2359

സ്ക്രീനിംഗ്

റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡ് 636 പേർ