കലകളുടെ ഉത്സവമൊരുക്കി ഭാരത് ഭവൻ നവമാദ്ധ്യമ സർഗവേദി

Saturday 20 June 2020 2:17 AM IST

തിരുവനന്തപുരം: ഫേസ്ബുക്ക് ലൈവിലൂടെ കലകളുടെ ഉത്സവമൊരുക്കി ഭാരത് ഭവൻ. ദിവസവും രാത്രി 7.30 മുതൽ 8.30 വരെ നടത്തുന്ന ഫേസ്ബുക്ക് ലൈവിൽ ഇന്നലെ നർത്തകി ഡോ. രാജശ്രീ വാര്യരുടെ നൃത്താവതരണം നടന്നു. ഇന്ന് നർത്തകി ഡോ. നീന പ്രസാദ്, മോഹിനിയാട്ടം കലാകാരി വിദ്യാ പ്രദീപിനൊപ്പം പ്രേക്ഷകരുമായി സംവദിക്കും. 21ന് ഡോ.മേതിൽ ദേവിക കലാ നിരൂപകയായ ഡോ. ഉഷാരാജാവാര്യരുമായും പ്രേക്ഷകരുമായും സംവദിക്കും. വരും ദിനങ്ങളിൽ സിംഫണി കൃഷ്ണകുമാർ, ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടർ പ്രൊഫ. സജി ഗോപിനാഥ്, കേരള സർവകലാശാലയിലെ അദ്ധ്യാപകനായ ഡോ. അച്യുത് ശങ്കർ എസ്. നായർ, യു.എസ്.എ യിൽ നിന്നുള്ള കലാസംഘത്തിന്റെ മ്യൂസിക് ബാൻഡ്, സോപാനം കലാകാരന്മാർ അവതരിപ്പിക്കുന്ന കാവാലം പാട്ടുകൾ, തിരക്കഥാകൃത്ത് ജോൺ പോളുമായി നാടക രചയിതാവ് ടി.എം.എബ്രഹാം നടത്തുന്ന സംവാദം, ഭോപ്പാലിൽ നിന്നുള്ള സലിം അല്ലാവാലെയും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ഗാനങ്ങൾ, ഇൻഡോറിൽ നിന്നുള്ള ബെഹ്റു സിംഗ് ചൗഹാനും സംഘവും അവതരിപ്പിക്കുന്ന നാടോടി ഗാനം എന്നീ വൈവിദ്ധ്യമാർന്ന പരിപാടികൾ പ്രേക്ഷകർക്ക് മുന്നിലെത്തും. ഭാരത് ഭവന്റെയും സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും ഫേസ്ബുക്ക് പേജുകളിലും തുടർന്ന് ഭാരത് ഭവൻ യൂട്യൂബ് ചാനലിലും ഇവ ലഭ്യമാകുമെന്ന് മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അറിയിച്ചു.