നിർധന കുടുംബത്തിന് ടിവി നൽകാനെത്തിയപ്പോൾ പ്രതിഷേധവുമായി മറ്റൊരു കുടുംബം, സീരിയൽ നടി അനുവിന് കിട്ടിയ മുട്ടൻ പണി

Monday 22 June 2020 4:51 PM IST

ഓ മൈ ഗോഡിന്റെ 200-ാം എപ്പിസോഡാണ് ഈ വാരം സംപ്രേക്ഷണം ചെയ്തത്. നിർധനരായ കുടുംബത്തിന് ചാനലിന്റെ വക ടി.വി നൽകാനെന്ന് പറഞ്ഞ് ഒരു ഗ്രാമപ്രദേശത്തെ ഒരു വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുന്നു. തുടർന്ന് മറ്റൊരു കുടുംബം ടി.വി കൊടുക്കുന്നതിനെ എതിർക്കുന്നതും തങ്ങൾക്ക് ടി.വി വേണമെന്ന് പറയുന്നതുമാണ് രംഗം. ഇതിനിടയിൽ പെട്ടു പോകുന്ന നടി അനു അനുഭവിക്കുന്ന അതിജീവനത്തിന്റെ നിമിഷങ്ങളാണ് രസം നിറയ്ക്കുന്നത്. ഒടുവിൽ ഓ മൈ ഗോഡാണ് എന്ന് മനസിലാക്കി അനുതന്നെ ടി.വി നിർധന കുടുംബത്തിന് നൽകുന്നു.