'വെട്ടിയരിഞ്ഞ് കാട്ടിലെറിയും': സി.പി.എമ്മിനെതിരെ പൊലീസ് സ്റ്റേഷന് മുൻപിൽ നിന്നും കൊലവിളിയുമായി ആർ.എസ്.എസ്
കണ്ണൂർ: സി.പി.എം നേതാക്കള്‍ക്കെതിരെ കൊലവിളിയുമായി കണ്ണൂരിലെ ആർഎസ്എസ് വിഭാഗം. കണ്ണൂർ കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് ആർ.എസ്.എസ് സംഘടിപ്പിച്ച ധർണയിലാണ് കൊലവിളി മുദ്രാവാക്യം ഉയർന്നത്. സി.പി.എം പ്രവര്‍ത്തകരെ വീട്ടില്‍ കയറി വെട്ടുമെന്നും കൊന്ന് കാട്ടില്‍ തള്ളുമെന്നുമായിരുന്നു ആർ.എസ്.എസുകാർ കൊലവിളി നടത്തിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി കണ്ണപുരം മേഖലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. അതേസമയം, മലപ്പുറം മൂത്തേടത്ത് കൊലവിളി പ്രകടനം നടത്തിയ കേസില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രകടനത്തിന് നേതൃത്വം നല്കിയ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഷഫീഖ്, പ്രാദേശിക നേതാക്കളായ ഹസീബ്, ജോഷി എന്നിവരാണ് അറസ്റ്റിലായത്.