ഇടതു മുന്നണിയിലേക്ക് പോകുമെന്ന് പറഞ്ഞ് വിലപേശേണ്ട, പുതുതായി ആരെയും എടുക്കാൻ ഉദ്ദേശമില്ലെന്ന് കാനം
Wednesday 24 June 2020 11:03 AM IST
തിരുവനന്തപുരം: ഇടതു മുന്നണിയിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതുമുന്നണിയിൽ ഇപ്പോൾ പുതുതായി ആരെയും എടുക്കാൻ ഉദ്ദേശമില്ലെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് ദുർബലമാകുകയാണ്. അതേസമയം ശക്തമായി നിൽക്കുന്ന എൽ.ഡി.എഫിലേക്ക് ഇപ്പോൾ ആരെയും എടുക്കാനുദ്ദേശമില്ല. മുന്നണിക്ക് ആക്ഷേപമാകുന്ന കൂട്ടുകെട്ടുകൾ ഉണ്ടാകില്ല. എൽ.ഡി.എഫിലേക്ക് പോകുമെന്ന് പറഞ്ഞ് യു.ഡി.ഫിനുള്ളിൽ ആരും വിലപേശേണ്ടതില്ലെന്നും കാനം പറഞ്ഞു.