"മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരും", ആരോപണവുമായി പി.കെ കൃഷ്ണദാസ് പക്ഷം, തള്ളി കെ.സുരേന്ദ്രൻ

Saturday 27 June 2020 3:36 PM IST

തി​രുവനന്തപുരം: കേന്ദ്ര സഹമന്ത്രി​ വി​.മുരളീധരനെതി​രെ പി​.കെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തി​. വി.മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരുണ്ടെന്നാണ് ഇവർ ഉന്നയി​ക്കുന്ന പ്രധാന ആരോപണം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ വീട്ടിൽ ചേരുന്ന കോർ ഗ്രൂപ്പ് യോഗത്തിലാണ് ആക്ഷേപം.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ആർ.എസ്.എസ് നിർദേശം പ്രകാരം ചേരുന്ന യോഗത്തിൽ വീഡിയോ കോഫറൻസിംഗ് വഴി വി.മുരളീധരനും പങ്കെടുക്കുന്നുണ്ട്. ഡി.ആർ.ഡി.ഒ കേസിൽ ഉൾപ്പെട്ടയാൾ മുരളീധരന്റെ ഓഫീസിലെ നിത്യ സന്ദർശകനാണ് എന്ന ആരോപണത്തി​നൊപ്പം ഇന്ന് ദേശാഭിമാനി മുഖപ്രസംഗത്തിൽ വന്ന ആരോപണങ്ങളും കോർഗ്രൂപ്പ് യോഗത്തി​ൽ ചർച്ചയ്ക്ക് വന്നു. അതേസമയം മുരളീധരന്റെ ഓഫീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞത്.