അരുത്, ഫേസ് ബുക്ക് പറയുന്നു, പഴയ വാർത്തകൾ ഷെയർ ചെയ്യല്ലേ
വാഷിംഗ്‌ടൺ: ഫേസ് ബുക്കിൽ കാണുന്ന വാർത്തകളെല്ലാം കയറി ഷെയർ ചെയ്യരുത്. അതിൽ പഴയ വാർത്തകളുമുണ്ട്. പലരും പഴയതാണോ പുതിയതാണോ എന്ന് നോക്കാതെ ഷെയർ ചെയ്യും. അത് പുലിവാൽ പിടിച്ചതുപോലെയാകും. അത് തടയാൻ ഫേസ് ബുക്ക് തന്നെ മുന്നിലുണ്ട്. പഴയ വാർത്തകളാണ് അറിയാതെ ഷെയർ ചെയ്യുന്നതെങ്കിൽ അരുതെന്ന് ഫേസ്ബുക്ക് മുന്നറിയിപ്പ് തരും. വ്യാജ വാർത്തകൾ തടയുന്നതിനാണിത്.
ഫേസ്ബുക്കിൽ 90 ദിവസം മുമ്പുള്ള വാർത്തകളാണ് നമ്മൾ പങ്കിടുന്നതെങ്കിൽ അക്കാര്യം ഫേസ്ബുക്ക് നമ്മെ അറിയിക്കും.
പഴയ വാർത്തകൾ പുതിയതെന്ന രീതിയിൽ ഫേസ് ബുക്കിലൂടെ പ്രചരിക്കുന്നതിൽ വലിയ പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്.
വാർത്ത വന്ന സന്ദർഭം പരിഗണിക്കാതെയുള്ള ഷെയറിങ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തു വരുന്ന അമേരിക്കൻ തിരഞ്ഞെടുപ്പ്, കൊവിഡിൻെറ വ്യാപനം തുടങ്ങി പല കാര്യങ്ങളിലും വ്യാജ വാർത്തകളെ ഇങ്ങനെ തടയാനാകുമെന്നാണ് വിലയിരുത്തൽ.