സൗദിയിൽ ഗവർണർക്ക് കൊവിഡ്

Sunday 28 June 2020 12:30 AM IST

റിയാദ്: സൗദി അറേബ്യയിലെ മന്ദഖ് പ്രവിശ്യാ ഗവർണർക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗവർണർ മുഹമ്മദ് അൽ ഫായിസിനെ അൽ ബാഹയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അദ്ദേഹത്തിന് പുറമെ മാതാവിനും പിതാവിനും സഹോദരനും രണ്ട് സഹോദരിമാർക്കും കൊവിഡ് പിടിപെട്ടതായാണ് വിവരം.

മറ്റ് കുടുംബാംഗങ്ങളെല്ലാം വീട്ടിൽ തന്നെ നിരീക്ഷണത്തിലാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ഗവർണർ ഫീൽഡ് സന്ദര്‍ശനങ്ങളും പര്യടനങ്ങളും നടത്തിയിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടമായതോടെ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.