കോൺഗ്രസ് ധർണ നാളെ

Sunday 28 June 2020 12:37 AM IST

കോട്ടയം : അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ നാളെ രാവിലെ 10 മുതൽ 12 വരെ ജില്ലയിലെ വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തും. ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് കോട്ടയം വെസ്റ്റ് മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.