കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു: കേരളത്തിലാകമാനമായി 47 പേർ അറസ്റ്റിൽ, പിടിയിലായവരിൽ ഐ.ടി രംഗത്തുള്ളവരും ഉയർന്ന ഉദ്യോഗങ്ങളിൽ ഇരിക്കുന്നവരും

Saturday 27 June 2020 8:29 PM IST

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പ്രചരിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകമാനമായി 47 പേർ പൊലീസ് പിടിയിൽ. ഓ​പ്പ​റേ​ഷ​ൻ 'പി ​ഹ​ണ്ട്' എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 89 കേ​സു​ക​ൾ സംസ്ഥാന പൊലീസ് ര​ജി​സ്റ്റ​ർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 143 ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

കേരളത്തിലാകമാനമായി നടത്തിയ റെ​യ്ഡി​ലാ​ണ് ഐ.​ടി രം​ഗ​ത്തു​ള്ള​വ​രും ഉ​യ​ർ​ന്ന ജോ​ലി​യു​ള്ള​വ​രും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പി​ടി​യി​ലാ​യ​ത്. അ​ട​ച്ചു​പൂ​ട്ട​ൽ കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ഓ​ണ്‍​ലൈ​ൻ അ​തി​ക്ര​മ​ങ്ങ​ൾ കൂ​ടു​ന്ന​താ​യി കേ​ര​ളാ സൈ​ബ​ർ ഡോ​മും കേ​ര​ളാ പോ​ലീ​സി​ന്‍റെ കൗ​ണ്ട​റിം​ഗ് ചൈ​ൽ​ഡ് സെ​ക്ഷ്വ​ൽ എ​ക്സ​പ്ലോ​യി​റ്റേ​ഷ​ൻ വി​ഭാ​ഗ​വുംകണ്ടെത്തിയിരുന്നു.

ഇ​തേ​ത്തു​ട​ർ​ന്നു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സംസ്ഥാന പൊലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ പ​രി​ശോ​ധ​ന നടത്താനായി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക്രൈം​ബ്രാ​ഞ്ച് ഐ.​ജി എ​സ്.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 117 സം​ഘ​ങ്ങ​ൾ സം​സ്ഥാ​ന​ത്തൊട്ടാകെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഹാ​ർ​ഡ് ഡി​സ്കു​ക​ൾ. പരിശോധനയിൽ ലഭിച്ച വീ​ഡി​യോ​ക​ളി​ൽ പ​ല​തും സം​സ്ഥാ​ന​ത്തു​ള്ള ആ​റു വ​യ​സു മു​ത​ൽ 15 വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടേ​താ​ണെന്നും പൊലീസ് വ്യക്തമാക്കി.