കുട്ടികളുടെ ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ആറുപേർക്ക് വിലങ്ങ്

Sunday 28 June 2020 4:55 AM IST

കൊട്ടാരക്കര: ഓപ്പറേഷൻ ചൈൽഡ് പോണാ​ഗ്രാഫി ഹണ്ടിന്റെ ഭാ​ഗമായി റൂറൽ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച ആറുപേർ അറസ്റ്റിലായി.

ശാസ്‌താംകോട്ട മനക്കര കിഴക്ക് ശ്രീമന്ദിരത്തിൽ അഭിൻ (20), കടയ്ക്കൽ ​ഗോവിന്ദമം​ഗലം കോക്കോട്ടുകോണം അംബിക വിലാസത്തിൽ അനുരാജ് (25), കൊട്ടാരക്കര കിഴക്കേക്കര നേതാജി ന​ഗർ ആഞ്ഞിലിവേലിൽ അഖിൽ എബ്രഹാം (25), പുത്തൂർ വെണ്ടാർ പാണ്ടറ എന്ന സ്ഥലത്ത് പാലന്റഴികത്ത് താഴതിൽ അഭിജിത്ത് (21), അഞ്ചൽ കരുകോൺ പുത്തയം സ്വദേശിയായ 16 വയസുള്ള ആൺകുട്ടി , അഞ്ചൽ അലയമൺ തടത്തിൽ പുത്തൻ വീട്ടിൽ അനുസെൽജിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ടെലി​ഗ്രാം ആപ്ലിക്കേഷൻ വഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കാൻ ക്ലൗഡ് സർവീസുകളും പ്രതികൾ ഉപയോ​ഗപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ ഐ.ടി ആക്‌ട് പ്രകാരവും പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം റൂറൽ സൈബർ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. പ്രതികളിൽ നിന്ന് ആറ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.