പകൽകൊള്ള നടത്തുന്ന സ്വകാര്യ വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കണം

Sunday 28 June 2020 2:02 AM IST

തൃശൂർ: കൊവിഡ് കാലത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പകൽകൊള്ള നടത്തുകയാണെന്നും ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നും എ.ഐ.എസ്.എഫ്. സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ മാത്രം നടക്കുന്ന കൊവിഡ് കാലത്ത് രക്ഷിതാക്കളോട് ഫീസ് അടക്കാൻ നിർബന്ധപൂർവ്വം ആവശ്യപ്പെടുന്നുണ്ട്. ഇത്തരക്കാരുടെ അംഗീകാരം റദ്ദാക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജില്ലാ സെക്രട്ടറി എൻ.കെ. സനൽകുമാർ, പ്രസിഡന്റ് അനീഷ് വി.എൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.