ചേട്ടന് ശബ്ദമാവാൻ ധ്രുവ
അകാലത്തിൽ വിട പറഞ്ഞ കന്നട നടൻ ചിരഞ്ജീവി സർജയുടെ ( ചിരു) രാജ മാർത്താണ്ഡം എന്ന ചിത്രത്തിന് സഹോദരനും നടനുമായ ധ്രുവ സർജ ശബ്ദം നൽകും. രാം നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ശിവകുമാറാണ്. പഴയ കന്നട ശൈലിയിലുള്ള നീളമേറിയ സംഭാഷണങ്ങൾ ചിത്രത്തിലുണ്ട്.അതിനാൽ തന്നെ ചിരു ഏറെ പ്രതീക്ഷയോടാണ് കണ്ടിരുന്നത്. നാലു സിനിമകളാണ് ചിരുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. നിർമാണത്തിലിരിക്കുന്ന ചിരഞ്ജീവിയുടെ മറ്റു സിനിമകളുടെ നിർമാതാക്കളെയും സഹായിക്കാനുള്ള തീരുമാനത്തിലാണ് ധ്രുവ. ചിരു അഭിനയിച്ച മറ്റൊരു ചിത്രം രണം പോസ്റ്റ് പ്രൊഡ ക് ഷൻ ജോലിയിലാണ്. ജീവിതത്തിലേക്ക് വന്ന് എത്തുന്ന കുഞ്ഞതിഥിയെ കാണാനുള്ള കാത്തിരിപ്പിൽ കൂടിയായിരുന്നു ചിരു. മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച മേഘ്ന രാജിന്റെ ഭർത്താവാണ് ചിരഞ്ജീവി സർജ.