അയൽവാസികൾ തമ്മിൽ സംഘട്ടനം, യുവാവിന് ഉളിക്ക് കുത്തേറ്റു

Monday 29 June 2020 5:17 AM IST

ഓയൂർ: വഴിയിൽ ചെടി നടുന്നതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ബന്ധുവായ യുവാവിന് കുത്തേറ്റു. കല്ലിടുക്കിൽ ചരുവിള പുത്തൻവീട്ടിൽ സനൽ കുമാറിനാണ് (ബിനു -40) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചരുവിള പുത്തൻ വീട്ടിൽ വിജയനെ (60) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരുടെയും വീട്ടിലേക്ക് പോകുന്ന വഴിയുടെ വശത്തായി വിജയൻ ചെടി നട്ടുകൊണ്ടിരുന്ന സമയത്ത് സനൽ കുമാറുമായി വാക്കുതർക്കം ഉണ്ടായി. അടിപിടിക്കിടെ വിജയൻ സനൽ കുമാറിനെ ഉളികൊണ്ട് കുത്തുകയായിരുന്നു. സംഘട്ടനത്തിൽ ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടുപേർക്കെതിരെയും കേസെടുത്തതായി പൊലീസ് പറ‌ഞ്ഞു. വിജയനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.