പുല്ലു വെട്ടാൻ പുതിയ മെഷീൻ
Monday 29 June 2020 12:58 AM IST
പൂച്ചാക്കൽ: ഇലക്ട്രിക് കട്ടർ മെഷീൻ രൂപാന്തരപ്പെടുത്തി പുല്ലു വെട്ടുന്ന യന്ത്രം നിർമ്മിച്ചതോടെ സലാഹുദ്ദീനാണ് ഇപ്പോൾ നാട്ടിലെ താരം.
ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് അരൂക്കുറ്റി പഞ്ചായത്ത് ഒമ്പതാം വാർഡ് ചെറേത്തറ മാമ്മുവിന്റെ മകൻ സി.എം. സലാഹുദ്ദീൻ. പെട്രോളിൽ പ്രവർത്തിക്കുന്ന ബ്രാൻഡഡ് യന്ത്രങ്ങൾക്ക് 20,000 രൂപയിലധികമുണ്ട്. സലാഹുദ്ദീൻ തയ്യാറാക്കിയപ്പോൾ ചെലവ് 2000 രൂപ മാത്രം. പഴയ കട്ടിംഗ് മെഷീനിൽ കട്ടിംഗ് റാഡ് ഘടിപ്പിച്ചാണ് മെഷീനൊരുക്കിയത്. വേഗത്തിൽ പുല്ല് വെട്ടാനും കഴിയുന്നുണ്ട്. ഇലക്ട്രിഷ്യനും പ്ലംബറുമായ സലാഹുദ്ദീൻ സോളിഡാരിറ്റി ചേർത്തല ഏരിയ സെക്രട്ടറിയാണ്.