താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? അതോ.... നീരജ് മാധവിനെതിരെ പ്രൊഡക്ഷൻ കൺട്രോളർ

Monday 29 June 2020 11:20 AM IST

സിനിമയിൽ വളർന്ന് വരുന്ന പുതിയ തലമുറയെ ഇല്ലായ്മ ചെയ്യാൻ ഒരു വിഭാഗം ആളുകൾ ശ്രമിക്കുന്നു എന്ന വാദത്തിന് നീരജ് മാധവ് താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ഈ പരാമർശത്തെ ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ധാരാളം ചർച്ചകൾ നടക്കുകയാണ്. ആരുടെയും പേരെടുത്ത പറയാതെയാണ് നീരജ് ഇങ്ങനെയൊരു വാദം ഉന്നയിച്ചത്. അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

ഇതിനെ പരാമർശിച്ച് ഷിബു ജി സുശീലന്റെ ഫേസ്ബുക്ക് പോസ്റ്ര് ശ്രദ്ധേയമാണ്. പേര് വ്യക്തമാക്കാത്തതിനാൽ ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ് നിലവിലുള്ളതെന്നും അതിനാൽ സത്യസന്ധമായി പേര് തുറന്ന് പറയാനും അദ്ദേഹം പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

താങ്കൾ ഒരു ആണല്ലേ ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ? പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മൊത്തത്തിൽ അല്ലല്ലോ ? നീരജിനെ നുള്ളിയത് ..അപ്പോൾ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടത് .. താങ്കളുടെ കൂടെ അഭിനയിച്ചവരെയും ,ടെക്‌നീഷ്യന്മാരെയും ,നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കണം ... സത്യസന്ധമായി പേര് തുറന്നു പറയുക.. താങ്കൾ പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല . 2015ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട് . #SHIBUGSUSEELAN