ഒറ്റ ഫ്രെയിമിൽ മൂന്ന് തലമുറകൾ; ഇരുകുംടുംബങ്ങളുടെ ഒത്തുചേരൽ പങ്കുവച്ച് പൃഥ്വിരാജ്

Monday 29 June 2020 3:18 PM IST

ഒരു കസേരയിൽ പൃഥ്വിരാജിന്റെ മടിയിലിരിക്കുകയാണ് മകൾ അലംകൃത, മറ്റൊരു കസേരയിൽ നക്ഷത്രയെ മടിയിലിരുത്തി ഇന്ദ്രജിത്തും. മക്കളുടെ സന്തോഷത്തിന് സാക്ഷിയെന്ന പോലെ സുകുമാരനും. ഒറ്റ ഫ്രെയ്മിൽ മൂന്ന് ജനറേഷൻ. സോഷ്യൽ മീഡിയയിൽ വൈറലാകയാണ് പൃഥ്വിരാജ് പങ്കുവെ‌ച്ച പുതിയ ചിത്രം. സുകുമാരന്റെ ചിത്രത്തിലേക്ക് കൈ നീട്ടി പിടിച്ചിരിക്കുകയാണ് അഞ്ചു വയസ്സുകാരി അല്ലിയെന്ന് വിളിക്കുന്ന അലംകൃത.

നാളുകൾക്ക് ശേഷമുള്ള ഇരുകുടുംബങ്ങളുടേയും ഒത്തുചേരലിലാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.'മൂന്ന് തലമുറകൾ,​ ഫാമിലി വീക്കൻഡ്' എന്ന അടിക്കുറിപ്പിലാണ് പൃഥിരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ കുടുംബവീടായ പ്രാർത്ഥനയിലാണ് ഇവരുടെ കൂടിച്ചേരൽ. പൃഥിരാജ് ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു വന്നതിനു ശേഷമുള്ള ഇരു കുടുംബങ്ങളുടേയും ഒത്തുചേരലായിരുന്നു ഇത്.