വിശാഖപട്ടണത്തെ വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുപേർ മരിച്ചു,നാലുപേർ ഗുരുതരാവസ്ഥയിൽ

Tuesday 30 June 2020 9:16 AM IST

ഹൈദരാബാദ്: വിശാഖപട്ടണത്ത് വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുപേർ മരിച്ചു. ഫാക്ടറിയിലെ ജീവനക്കാരായ രണ്ടുപേരാണ് മരിച്ചത്.നാലുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ്‌ അപകടമുണ്ടായത്.

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് അപകടത്തിനിരയായത്. മുൻ കരുതൽ എന്നനിലയിൽ കമ്പനി ഉടന്‍ അടച്ച് പൂട്ടി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. വാതകം മറ്റൊടിടത്തേക്കും വ്യാപിപ്പിച്ചിട്ടില്ല എന്നാണ് അധികൃതർ പറയുന്നത്. കൂടുതൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന് കാരണം എന്താണന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.