രാജ്യതാത്പര്യത്തിനൊപ്പം നിൽക്കാതെ ബി.ജെ.പിയും കോൺഗ്രസും പരസ്പരം പഴിചാരുകയാണ്; അതിർത്തി തർക്കത്തിൽ കേന്ദ്ര സർക്കാരിനൊപ്പമെന്ന് മായാവതി

Tuesday 30 June 2020 10:19 AM IST

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ബി.ജെ.പിക്കൊപ്പമാണെന്ന് ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതി പറഞ്ഞു. രാജ്യ താത്പര്യത്തിനൊപ്പം നിൽക്കാതെ ബി.ജെ.പിയും കോൺഗ്രസും പരസ്പരം പഴിചാരുകയാണ്. ഇതിന്റെ ഗുണം ലഭിക്കുക ചൈനക്കാണ്.


അധികാരത്തിലിരുന്നപ്പോൾ പിന്നാക്ക ജാതിക്കാരും ഗോത്രവർഗക്കാരുമുൾപ്പടെയുള്ള പാർശ്വവത്കരിക്കപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്നാണ് ബി.എസ്. പി രൂപവത്കൃതമായതെന്നും മായാവതി പറഞ്ഞു.

ബി.ജെ.പി, കോൺഗ്രസ് ചെയ്ത കാര്യങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് അവ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇന്ത്യയെ ആത്മനിർഭർ എന്ന നിലയിലേക്കുയർത്താൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും അവർ പറഞ്ഞു.