മുസ്ലീം ജനസംഖ്യ വർദ്ധിക്കാതിരിക്കാൻ ചെെന ചെയ്യുന്ന കൊടും ക്രൂരതകൾ,​ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും വന്ധ്യകരണം വരെ

Tuesday 30 June 2020 5:28 PM IST

ബീജിംഗ്: ലോകത്തെ മറ്റു രാജ്യങ്ങളില്‍ നിന്ന് ചൈനയ്ക്കുള്ള വ്യത്യാസം സോഷ്യലിസമാണെന്നാണ് ചൈനീസ് ഭരണകൂടം സ്വയം വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ചെെന മുസ്ലീം ന്യൂനപക്ഷങ്ങളോട് ചെയ്യുന്നത് കൊടും ക്രൂരതയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുസ്ലീം ജനസംഖ്യാ നിരക്ക് തടയലാണ് ചെെനയുടെ ലക്ഷ്യം. ചെെനയുടെ ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ് ഇപ്പോൾ പുറത്തുവരുന്നത്. സർക്കാരിന്‍റെ സ്ഥിതിവിവരക്കണക്കുകൾ, സംസ്ഥാന രേഖകൾ, 30 മുൻ തടവുകാരും, കുടുംബാംഗങ്ങളുമായി നടത്തിയ അഭിമുഖങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നത്.

ഷിൻജിയാംഗ് മേഖലയിൽ കഴി‍ഞ്ഞ നാല് വർഷമായി വന്ധ്യകരണം തുടരുകയാണ്. ജനസംഖ്യാപരമായ വ്യക്തിഹത്യയാണ് ഇവിടെ നടക്കുന്നത്. സർക്കാർ ന്യൂനപക്ഷ സത്രീകളിൽ ഗർഭച്ഛിദ്രം, ഗർഭം അലസിപ്പിക്കൽ എന്നിവയ്ക്ക് നിർബന്ധിപ്പിക്കുകയും ചെയ്യാറുണ്ട്. ഗർഭ നിരോധനത്തിനുപയോഗിക്കുന്ന ഐയുഡിയുടെ ഉപയോഗവും വന്ധ്യകരണവും രാജ്യ വ്യാപകമായി കുറഞ്ഞെങ്കിലും ഷിൻജിയാംഗിൽ ഇത് കുത്തനെ ഉയരുകയാണ്.

വർഷങ്ങൾക്ക് മുമ്പ് ചൈനയിലെ 'ഒറ്റക്കുട്ടി നയം' സർക്കാർ പിൻവലിച്ചിരുന്നു. പകരം ന്യൂനപക്ഷങ്ങളെപ്പോലെ ഹാൻ ജനതയ്ക്ക് രണ്ടും, മൂന്നും കുട്ടികളാകാമെന്ന് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, തുല്യത പേപ്പറിൽ മാത്രം ഒതുങ്ങി. നിയമം തെറ്റിച്ചാൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ഗർഭച്ഛിദ്രം, വന്ധ്യംകരണം, ഗർഭാശയത്തിൽ ഐയുഡി നിക്ഷേപിക്കൽ, തടങ്കലിൽ വയ്ക്കൽ തുടങ്ങിയ ഒരു നടപടിയും ഹാൻ ജനതയ്ക്ക് അനുഭവിക്കേണ്ടി വന്നില്ല. അവരെ അതിൽനിന്നെല്ലാം സർക്കാർ ഒഴിവാക്കി. എന്നാൽ, മൂന്ന് കുട്ടികൾ വരെ നിയമം അനുവദിക്കുന്നുവെങ്കിലും, പല മുസ്ലിമുകളും അതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടു.

ജനസംഖ്യാ നിയന്ത്രണത്തിനായി തടങ്കലിൽ വയ്ക്കുന്നതും പാലിക്കാത്തവരെ ശിക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തടങ്കൽ പാളയത്തിലേക്ക് കുട്ടികളെ അയയ്ക്കുന്നത് മാതാപിതാക്കൾക്ക് പേടിയാണ്. കുട്ടികളെ കണ്ടെത്താൻ പൊലീസ് വീടുകളിൽ അന്വേഷിക്കുന്നു. മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നു. ചെനീസ് ലംശജനായ കസാഖിലെ ഗുൽനഗർ ഒമിർസാക്കിന് മൂന്നാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ ഗർഭനിരോധനം നടത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. രണ്ടിൽകൂടുതൽ കുട്ടികളുള്ളതിനാൽ പിഴയും ചുമത്തിയിരുന്നു. ദമ്പതികളെ തടങ്കൽ ക്യാമ്പുകളിൽ പാർപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ദെെവം കുഞ്ഞുങ്ങളെ ദാനം ചെയ്യുന്നു. പ്രസിവിക്കുന്നത് തടയുന്നത് തെറ്റാണ്-ഒമിർസാഖ് പറ‌ഞ്ഞു. ഞങ്ങളെ നശിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഭീകരതയുടെ അവസ്ഥയാണിത്. 2015 -2018 സർക്കാർ കണക്കുകൾ പ്രകാരം ഉയ്ഘൂർ,​ ഹോതൻ,​ കഷഗർ എന്നിവിടങ്ങളിലെ ജനനനിരക്ക് 60 ശതമാനമായി ഇടിഞ്ഞു. ജനനനിയന്ത്രണത്തിനായി സർക്കാർ കോടിക്കണക്കിന് ഡോളറാണ് ചെലവഴിക്കുന്നത്. സർക്കാരിന്റെ ഈ പ്രവർത്തങ്ങൾ സിൻജിയാംഗിലെ ജനനനിരക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ മന്ദഗതിയിലാക്കാൻ കാരണമായെന്ന് ചൈനയിലെ പണ്ഡിതൻ അഡ്രിയാൻ സെൻസ് പറഞ്ഞു. നിഷ്കരുണമായ പ്രവർത്തിയാണിത്. ഈ ഭയാനകമായ നടപടി അവസാനിരപ്പിക്കാൻ ഞങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറ‌ഞ്ഞു.

മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ ജനന നിയന്ത്രണത്തിന്‍റെ ഭാഗമായി ചൈന ഐ.യു.ഡികളും വന്ധ്യംകരണവും വ്യാപകമായി നടത്തി വരുന്നു. 2014 -ൽ ഷിൻജിയാംഗിൽ വെറും 200,000 ഐയുഡികളാണ് നിക്ഷേപിച്ചിരുന്നത്. 2018 ആയപ്പോഴേക്കും ഇത് 60 ശതമാനത്തിലധികം ഉയർന്ന് 330,000 ഐയുഡികളായി. അതേസമയം, ഐയുഡി ഉപയോഗം ചൈനയിൽ മറ്റിടങ്ങളിൽ കുറയുകയാണ് ചെയ്‍തത്. "പൊലീസുകാർ തോക്കുകളുമായി രാത്രിയിൽ ഞങ്ങളുടെ വീടുകളിൽ കയറി ഞങ്ങളെ വലിച്ചിഴയ്ക്കുകയും വീടിനകത്തെ ഖുറാനും, പ്രാർത്ഥന പായയും, എല്ലാം വലിച്ചു പുറത്തിടുകയും ചെയ്യുമായിരുന്നു" ഒരു ഡിറ്റൻഷൻ ക്യാമ്പിൽ ഇൻസ്ട്രക്ടറായി ജോലിനോക്കിയ മുൻ അദ്ധ്യാപിക തന്റെ അനുഭവം വിവരിച്ചു.

ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രസവിക്കുന്ന എല്ലാ സ്ത്രീകളിലും ഐയുഡികൾ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിക്കുകയുണ്ടായി. തുടർന്ന് അവർ താമസിക്കുന്ന ഇടങ്ങളിൽ പൊലീസ് എത്തി. എന്നാൽ, തനിക്ക് 50 വയസ്സ് തികഞ്ഞുവെന്നും ഒരു കുട്ടി മാത്രമേ ഉളളൂവെന്നും കൂടുതൽ കുട്ടികൾ ഉദ്ദേശിക്കുന്നില്ലെന്നും അവിടെ വന്ന ഉദ്യോഗസ്ഥനോട് അദ്ധ്യാപിക പറഞ്ഞു.