അഭിഷേക് ബച്ചന് നായിക നിത്യ മേനോൻ
Thursday 02 July 2020 4:30 AM IST
അഭിഷേക് ബച്ചൻ നായകനായി എത്തുന്ന വെബ് സീരിസ് ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലർ എത്തി. നിത്യ മേനോനാണ് അഭിഷേകിന്റെ നായിക. അമിത് സാഥ്, സയാമി ഖേർ എന്നിവരാണ് മറ്റു താരങ്ങൾ. ജൂലായ് 10ന് സ്ട്രീം ചെയ്തു തുടങ്ങും. അഭിഷേകിന്റെ ആദ്യ വെബ് സീരിസ് ആണ്. അബൻഡൻഷ്യ എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം മായങ്ക് ശർമ്മയാണ് സംവിധാനം നിർവഹിക്കുന്നത്. ഭവാനി അയ്യർ, വിക്രം തുളി, ആർഷാദ് സയിദ് , മായങ്ക് ശർമ്മ എന്നിവരാണ് രചന.ബ്രീത്തിന്റെ ആദ്യ ഭാഗം ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യ ഭാഗത്തിൽ മാധവനായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.