മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിലെ കാണിക്കവ‌ഞ്ചി മോഷണം

Thursday 02 July 2020 6:45 AM IST

ബാലരാമപുരം: മംഗലത്തുകോണം കാട്ടുനട ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം നടത്തിയ കേസിലെ പ്രതികൾ പൊലീസ് പിടിയിലായി. പാലോട് തടത്തരികത്ത് വളവുപച്ച ചിതറയിൽ മുഹമ്മദ് ഷാ (18)​,​ നെടുമങ്ങാട് മഞ്ച പാറയിൽക്കോണം ശിവദീപം വീട്ടിൽ അനന്തൻ ശിവകുമാർ (18)​ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 27 ന് പുലർച്ചെയാണ് സംഭവം. പാങ്ങോട്,​ ബാലരാമപുരം പൊലീസ് എന്നിവർ സംയുക്തമായി അന്വേഷണം നടത്തവേയാണ് പാങ്ങോട് പൊലീസ് പാങ്ങോടിന് സമീപം വച്ചാണ് പ്രതികളെ പിടികൂടിയത്. മോഷ്ടാക്കൾ സഞ്ചരിച്ചിരുന്ന കാർ പൂവ്വാറിന് സമീപത്ത് നിന്ന് ബാലരാമപുരം പൊലീസ് കണ്ടെത്തിയിരുന്നു. മറ്റ് ക്ഷേത്രങ്ങളിലും പ്രതികൾ മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തെങ്കിലും മംഗലത്തുകോണം കാട്ടുനട ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മോഷ്ടാക്കളെ പൊലീസ് കസ്റ്റയിൽ വാങ്ങുമെന്ന് സി.ഐ ജി.ബിനു അറിയിച്ചു.