വന്യമൃഗ വേട്ട: പ്രതികൾ റിമാൻഡിൽ
Friday 03 July 2020 8:18 AM IST
നിലമ്പൂർ: അകമ്പാടം പന്തീരായിരം മലവാരത്തിൽ വന്യമൃഗ വേട്ടയുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടികൂടിയ മൂന്നു പ്രതികളെ റിമാൻഡ് ചെയ്തു. അകമ്പാടം ഇടിവണ്ണ സ്വദേശികളായ മനു മാത്യു, ബൈജു ആൻഡ്രൂസ്, ജിയോ വർഗീസ് എന്നിവരാണ് വേട്ടയ്ക്കുപയോഗിച്ച തോക്കും തിരകളും വന്യ മൃഗത്തിന്റെ അവശിഷ്ടങ്ങളും സഹിതം വനപാലകരുടെ പിടിയിലായത്. മനു മാത്യു സമാനമായ മറ്റൊരു കേസിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടരന്വേഷണം വനപാലകർ ഊർജ്ജിതമാക്കിയിട്ടുണ്ട്. എടവണ്ണ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇംറോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.എൻ സജീവൻ, വി.പി അബ്ബാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമായ കെ. അശ്വതി, അമൃത് രാജ്, എ.പി റിയാസ്, കെ. മനോജ് കുമാർ, കെ. സലാവുദീൻ, കെ. അസ്ക്കർ മോൻ തുടങ്ങിയവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.