വികലാംഗനെ വീടു കയറി ആക്രമിച്ചതായി പരാതി
Friday 03 July 2020 7:24 AM IST
കുന്നത്തൂർ: ഒറ്റയ്ക്ക് കഴിയുന്ന വികലാംഗനെ അജ്ഞാതരായ മൂന്നംഗ സംഘത്തിന്റെ നേതൃത്വത്തിൽ വീടു കയറി ആക്രമിച്ചതായി പരാതി. കരിന്തോട്ടുവ ദീപ്തി നിവാസിൽ ദിലീപ്കുമാർ(43)നെയാണ് ആക്രമിച്ചത്.കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ആയിരുന്നു സംഭവം. മാസ്ക്കും ഹെൽമറ്റും ധരിച്ചെത്തിയവർ ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. തലയ്ക്കും കൈകൾക്കും സാരമായി പരിക്കേറ്റ ദിലീപ്കുമാറിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശാസ്താംകോട്ട പൊലീസ് കേസെടുത്തു.