വ്യാ​ജവാ​റ്റ് കേ​ന്ദ്ര​ത്തിൽ യുവാവ്​ മരിച്ച കേസിൽ സു​ഹൃത്തു​ക്കൾ അ​റ​സ്റ്റിൽ​

Friday 03 July 2020 6:31 AM IST

പ​ത്ത​നാ​പു​രം : വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തിൽ അ​ബോ​ധാ​വ​സ്ഥ​യിൽ​ ക​ണ്ടെ​ത്തി​യ യുവാവ് മ​രിച്ച സം​ഭ​വ​ത്തിൽ ര​ണ്ട് പേ​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്​തു. മാ​ങ്കോ​ട്​ തൊ​ണ്ടി​യാ​മൺ തെ​ക്കേ​ക്ക​ര ച​രു​വി​ള​വീ​ട്ടിൽ പ്ര​ദീ​പിന്റെ (40) മ​ര​ണ​ത്തി​ലാ​ണ് സു​ഹൃത്തു​ക്ക​ളാ​യ പൂ​ങ്കു​ള​ഞ്ഞി അ​നീ​ഷ് ഭ​വ​നിൽ അ​നീ​ഷ് (32), ചി​തൽ​വെ​ട്ടി എ​സ്​.എ​ഫ്‌.​സി​.കെ ക്വാ​ട്ടേ​ഴ്‌​സി​ലെ താ​മ​സ​ക്കാ​ര​നാ​യ പൊ​ടി​യൻ (54) എ​ന്നി​വർ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രിൽ​ 19 നാ​ണ്​​

ഫാ​മിംഗ് കോർ​പ്പ​റേ​ഷൻ എ​സ്റ്റേ​റ്റി​ലെ വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തിൽ​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കി​ട​ന്ന പ്ര​ദീ​പ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​ലി​രി​ക്കേ​ മ​രിച്ചത്. 18ന് രാ​ത്രി​യിൽ പ്ര​ദീ​പിനെ വീ​ട്ടിൽ​നി​ന്ന്​ വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​യ സു​ഹൃ​ത്തു​ക്കൾ അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദീ​പിന്റെ കു​ടും​ബം​ റൂ​റൽ എ​സ്.പി ഹ​രി​ശ​ങ്ക​റി​ന്​ പ​രാ​തി നൽ​കി​യി​രു​ന്നു. തു​ടർ​ന്ന് പു​ന​ലൂർ ഡി​വൈ.​എ​സ്.​പി അ​നിൽ​ദാ​സിന്റെ നേ​ത്യ​ത്ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വ​ഷ​ണം ന​ട​ത്തി. പ​ത്ത​നാ​പു​രം സി.ഐ രാ​ജീ​വ്. എ​സ്.ഐ​മാ​രാ​യ സു​ബിൻ ത​ങ്ക​ച്ചൻ, ജ​യിം​സ് എ​ന്നി​വർ ചേർ​ന്നാ​ണ്​ പ്ര​തി​ക​ളെ​ പി​ടി​കൂ​ടി​യ​ത്. തെ​ങ്ങിൽ നിന്ന് കാൽ​വ​ഴു​തി വീ​ണ് ഗു​രു​ത​രമായി പ​രി​ക്കേ​റ്റ പ്ര​ദീ​പി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​തെ അ​നീ​ഷും പൊ​ടി​യ​നും മു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​ദീ​പ് തി​രി​ച്ച് വ​രാ​താ​യ​തോ​ടെ ഭാ​ര്യ​ ​ഫോ​ണിൽ ബ​ന്ധ​പ്പെ​ട്ട​പ്പോൾ​ സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. തെര​ച്ചി​ലി​നൊ​ടു​വിൽ പി​റ്റേ​ദി​വ​സം രാ​വി​ലെ​ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്​ പ്ര​ദീ​പി​നെ ക​ണ്ടെ​ത്തിയത്. 304-ാം വ​കു​പ്പ് പ്ര​കാ​രം മ​ന​പ്പൂർ​വമ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ റി​മാൻഡ് ചെ​യ്​തു.