താന്ന്യത്തെ കൊലപാതകത്തിന് ഉത്തരവാദി സി.പി.എം: ബി.ജെ.പി

Friday 03 July 2020 1:01 AM IST

തൃശൂർ: നാട്ടിക താന്ന്യത്ത് ആദർശ് കൊല്ലപ്പെട്ട സംഭവത്തിന് ഉത്തരവാദി സി.പി.എമ്മാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌ കുമാർ ആരോപിച്ചു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടർച്ചയാണ് കൊലപാതകം. സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നുള്ള ഏറ്റുമുട്ടൽ തുടർക്കഥയായിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാനോ അക്രമം അമർച്ച ചെയ്യാനോ പൊലീസിന് സാധിക്കാത്തത് സി.പി.എമ്മിന്റെ രാഷ്ടീയ ഇടപെടൽ മൂലമാണെന്നും ബി.ജെ.പി ആരോപിച്ചു. സി.പി.എം നടപടി മൂലം പ്രദേശത്ത് നിയമവാഴ്ചയില്ലാത്ത സ്ഥിതിയാണ്. ഇത്തരം നടപടികൾ അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് അനീഷ്‌കുമാർ ആവശ്യപ്പെട്ടു.